Friday, May 20, 2016

38 ബൂത്തില്‍ കൂടുതല്‍ വോട്ട് സെബാസ്റ്റിയന്‍ പോളിന്

:
തൃക്കാക്കരയില്‍ നോട്ടയ്ക്ക് 1275 വോട്ട്


കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ 38 ബൂത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ പോളിന് മുന്‍തൂക്കം. 1275 നോട്ടയാണ് മണ്ഡലത്തില്‍ പോള്‍ ചെയ്തത്. 106-ാം ബൂത്തില്‍ ലഭിച്ച 26 വോട്ടുകളാണ് നോട്ടയില്‍ മുന്നില്‍. ബൂത്ത് നമ്പര്‍ 129 ലാണ് ബിജെപി സ്ഥാനാര്‍ഥി എസ്.സജിക്ക് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചത്. 12 വോട്ടുകള്‍. 80-ാം ബൂത്തില്‍ ലഭിച്ച 416 ആണ് മണ്ഡലത്തിലെ ബിജെപിയുടെ ഉയര്‍ന്ന വോട്ട്. ആകെ 147 ബൂത്തുകളാണിവിടെയുള്ളത്. 
ഇടതുമുന്നണി അഞ്ച്, 12, 13, 15, 22, 29, 37, 38, 53, 56, 57, 58, 59, 60, 62, 64, 65, 67, 68, 69, 81, 82, 88, 91, 111, 112, 117, 126, 127, 128, 130, 136, 137, 138, 142, 144, 145, 146 എന്നീ ബൂത്തുകളിലാണ് ഒന്നാമതെത്തിയത്. ബാക്കി ബൂത്തുകളിലെല്ലാം യുഡിഎഫ് മുന്നിട്ടു നിന്നു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ യുഡിഎഫ് ആയിരുന്നു മുന്നില്‍. തുടര്‍ന്ന് ലീഡ് നില ക്രമേണ ഉയര്‍ന്നു. 1097 ആയിരുന്നു ആദ്യ റൗണ്ടിലെ പിടി തോമസിന്റെ ലീഡ് നില. രണ്ടാം റൗണ്ടില്‍ ലീഡ് 2198 ആയി. നാലാം റൗണ്ടിലെ പിടയുടെ ലീഡ് നില 5121 ആയിരുന്നു. എന്നാല്‍ അഞ്ചാം റൗണ്ടിലെത്തുമ്പോള്‍ ലീഡ് നില 4139 ആയി കുറഞ്ഞു. പിന്നീട് ഏഴാം റൗണ്ടിലെത്തുമ്പോള്‍ ലീഡ് 8399 ആയി. എട്ടാം റൗണ്ടില്‍ ലീഡ് 10300. റൗണ്ട് 11 ല്‍ ലീഡ് 12059 ആയി. 

വോട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായി

വോട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായി

കൊച്ചി: വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ 11 കേന്ദ്രങ്ങളിലായാണ് 14 നിയമസഭ മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നത്.ആയിരത്തോളം ഉദ്യോഗസ്ഥരെ കൗണ്ടിങ് ജോലികള്‍ക്കും അഞ്ഞൂറോളം പേരെ അനുബന്ധ ജോലികള്‍ക്കും ഉള്‍പ്പടെ 1500 ജീവനക്കാരാണ് വോട്ടെണ്ണല്‍ പ്രക്രിയയില്‍ പങ്കാളികളാകുന്നത്.എട്ടുകേന്ദ്രങ്ങളിലും നിരീക്ഷകരുടെ നേതൃത്വത്തിലായിരിക്കും വോട്ടെണ്ണലെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു.

കൗണ്ടിങ് ഏജന്റുമാര്‍
രാവിലെ ഏഴിനകം ഹാളില്‍ കയറണം

കൊച്ചി:തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള രാഷ്ട്രീയകക്ഷി ഏജന്റുമാര്‍ രാവിലെ ഏഴിനകം വോട്ടെണ്ണല്‍ ഹാളില്‍ കയറണമെന്ന് ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം  അറിയിച്ചു. വോട്ടെണ്ണലിനു നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ രാവിലെ ആറിനകം ഹാളിലെത്തും. അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ അഞ്ചിനു കേന്ദ്രതിരഞ്ഞെടുപ്പു നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ജീവനക്കാരുടെ റാന്‍ഡമൈസേഷന്‍ നടത്തും. അതിനുശേഷമേ ഏതു ടേബിളിലായിരിക്കും ജീവനക്കാര്‍ എണ്ണാന്‍ നിയോഗിക്കപ്പെടുകയെന്നത് അറിയാനാകൂ.

മണ്ഡലം തോറും നിരീക്ഷകന്‍ 

ഇക്കുറി 14 നിയോജകമണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെണ്ണലിനായി നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇവരുടെ സംയുക്തയോഗവും ചേര്‍ന്നിരുന്നു. അന്യസംസ്ഥാനങ്ങളിലെ അഖിലേന്ത്യ സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ഇവര്‍. പെരുമ്പാവൂരില്‍ എച്ച്. രാജേഷ്, അങ്കമാലിയില്‍ എ.ഗോവിന്ദരാജ്, ആലുവയില്‍ കേയാര്‍ പട്ടേല്‍, കളമശേരിയില്‍ എം.എ.സിദ്ദിഖ് എന്നിവരാണ് നിരീക്ഷകര്‍. 
പറവൂരില്‍ അഭിഷേക് ചൗഹാന്‍, വൈപ്പിനില്‍ നകീതി സ്രുജന്‍കുമാര്‍, കൊച്ചിയില്‍ നീരജ് സെംവാള്‍, തൃപ്പൂണിത്തുറയില്‍ അജയ് മാലില്‍, എറണാകുളത്ത് സലില്‍ ബിജുര്‍, തൃക്കാക്കരയില്‍ ഓം പ്രകാശ് പട്ടേല്‍, കുന്നത്തുനാട്ടില്‍ ശ്രീകാന്ത് മുസുലുരു, പിറവത്ത് കന്‍വാള്‍ പ്രീത് ബ്രാര്‍, മൂവാറ്റുപുഴയില്‍ സുമന്‍ദാസ് ഗുപ്ത, കോതമംഗലത്ത് രാജേഷ്‌കുമാര്‍ നഗോറ എന്നിവരാണ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഇവരില്‍ ഒമ്പതുപേര്‍ പൊതു- ചെലവ് നിരീക്ഷകരായി നേരത്തെ തന്നെ വിവിധ മണ്ഡലങ്ങളിലുണ്ടായിരുന്നു. 

വോട്ടെണ്ണലിനായി 3000 പേര്‍ 

  ജില്ലയില്‍ വോട്ടെണ്ണല്‍ നടപടികള്‍ക്കായി മുവായിരത്തോളം ഔദ്യോഗിക, അനൗദ്യോഗിക ജീവനക്കാരെയാണു നിയോഗിച്ചിട്ടുള്ളത്. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 160 പേര്‍ ഉണ്ടാകും. ഇതു കൂടാതെ പോലീസുകാരും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും. കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുണ്ടാകും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെയും വേദിയില്‍ 15 പേര്‍, സ്റ്റാഫ് ഏഴ്, ടെക്‌നിഷ്യന്‍മാര്‍- ഏഴ്, ബാലറ്റ് പെട്ടി കൈകാര്യം ചെയ്യുന്നതിന് 28 പേര്‍, മറ്റു കാര്യങ്ങള്‍ക്കായി 50 പേര്‍ എന്നിങ്ങനെ. 


എണ്ണുന്നത് ഒന്നാം ബൂത്തു മുതല്‍

നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അതത് മണ്ഡലത്തിലെ ഒന്നാം നമ്പര്‍ ബൂത്തു മുതലായിരിക്കും.ബാലറ്റുപേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്തിരുന്ന സമയത്ത് മണ്ഡലത്തിലെ ബാലറ്റുകള്‍ കൂട്ടിക്കലര്‍ത്തി വോട്ടെണ്ണുന്ന സമ്പ്രദായമുായിരുന്നു. ബൂത്തുകള്‍ തിരിച്ചറിയാതിരിക്കാനാണ് അന്ന് ഇതു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ വോട്ടിങ് യന്ത്രമായതിനാല്‍ ഒറ്റയന്ത്രത്തിലാണ് ഒരു ബൂത്തിലെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യുന്നത്. ജില്ലയില്‍ 27 സഹായക ബൂത്തുകളാണ് ഇക്കുറിയുണ്ടായിരുന്നത്. 1750 വോട്ടില്‍ കൂടുതല്‍ വോട്ടുള്ള ബൂത്തുകള്‍ക്കാണ് സഹായകബൂത്തുകള്‍ അനുവദിച്ചത്.

ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍ 
 
ഇന്ന് രാവിലെ എട്ടുവരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ സ്വീകരിക്കും. രാവിലെ എട്ടിന് അതത് കേന്ദ്രങ്ങളില്‍ തപാല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണിത്തുടങ്ങുക. വരണാധികാരിയുടെ മേശയ്ക്കടുത്തായിരിക്കും തപാല്‍ വോട്ടുകള്‍ എണ്ണുക. തപാല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്ന ശേഷമേ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണാന്‍ തുടങ്ങൂ.

ഒരു റൗണ്ടില്‍ 14 മെഷീനുകള്‍

നിയമസഭ മണ്ഡലതലത്തില്‍ 10 മുതല്‍ 14 വരെ മേശകളാണ് എണ്ണാന്‍ ക്രമീകരിച്ചിട്ടുള്ളത്. ഓരോ മണ് ഡലത്തിനും 10 മുതല്‍ 14 വരെ റൗണ്ട് വേണ്ടിവരും. ഓരോ മേശയിലും ഗസറ്റഡ് കേഡറിലുളള കൗണ്ടിങ് സൂപ്പര്‍വൈസറും സ്റ്റാറ്റിക് ഒബ്‌സര്‍വറും കൂടാതെ ഒരു കൗണ്ടിങ് അസിസ്റ്റന്റും ഉണ്ടാകും. 12 മണിയോടെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വാര്‍ത്താവിനിമയ സൗകര്യമുള്‍പ്പെടെ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ 120 മുതല്‍ 170 വരെ പോളിങ് ബൂത്തുകളാണുളളത്. 

ഓരോരു റൗണ്ടും കണക്കെടുപ്പും

ഓരോ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോഴും മൈക്രോ ഒബ്‌സര്‍വര്‍, വരണാധികാരി എന്നിവര്‍ പരിശോധിച്ച ഫലം ഡാറ്റ എന്‍ട്രി ചെയ്ത് നിരീക്ഷകന്‍ ഫലം തിട്ടപ്പെടുത്തിയശേഷമേ അടുത്ത റൗണ്ട് ആരംഭിക്കൂ. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു ലഭിച്ചു.

കൗണ്ടിങ് സെന്ററില്‍ മൊബൈല്‍ പാടില്ല

കൗണ്ടിങ് സെന്ററില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുണ്ട്. ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കാത്തതിനാല്‍ വേണ്ട മുന്‍കരുതല്‍ സ്വയം എടുക്കണം.

തകരാറുകള്‍ പരിഹരിക്കാന്‍ സംവിധാനം

തകരാറുകള്‍ പരിഹരിക്കാന്‍ ഇലക്‌ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ  ഉദ്യോഗസ്ഥരെ 14 കൗണ്ടിങ് കേന്ദ്രങ്ങളിലുമായി നിയോഗിച്ചിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളിലെ സാങ്കേതിക തകരാറുകള്‍ വോട്ടെണ്ണലിനെ ഒരുതരത്തിലും ബാധിക്കില്ല. ഓരോ കൗണ്ടിങ് ടേബിളിലുമെത്തുന്ന യന്ത്രങ്ങള്‍ നിയമാനുസൃതം തുറന്നശേഷം എന്തെങ്കിലും തകരാറുകള്‍ കണ്ടെത്തുന്നപക്ഷം അതുമാറ്റി അടുത്ത മെഷീന്‍ തുറന്ന് വോട്ടെണ്ണല്‍ നടത്തും.അതിനകം തകരാറുകാണിക്കുന്ന മെഷീനുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യത്തിന് സാങ്കേതിക വിദഗ്ധരുണ്ടാവും. ഏതു സാഹചര്യത്തിലും വോട്ടിങ് റിക്കാര്‍ഡ് കണ്‍ട്രോള്‍ യൂണിറ്റില്‍ ഭദ്രമായിരിക്കുമെന്നതാണ് വോട്ടിങ് യന്ത്രത്തിന്റെ മേന്‍മ•.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വൈദ്യസഹായം

കൊച്ചി:ജില്ലയിലെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വൈദ്യസഹായം ഏര്‍പ്പെടുത്തിയിട്ടുന്നെ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം  അറിയിച്ചു.ഒരു ഡോക്ടറും ആംബുലന്‍സ് സൗകര്യവും അത്യാവശ്യ മരുന്നുകളും കേന്ദ്രത്തിലുണ്ടാകും.

വാഹനങ്ങള്‍ 100 മീറ്റര്‍ പരിധിക്കു പുറത്ത്

കൊച്ചി: തെരഞ്ഞെടുപ്പു വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ കേന്ദ്രത്തില്‍ നിന്നു 100 മീറ്റര്‍ പരിധിക്കു പുറത്തുമാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കൂ. മണ്ഡലം വരണാധികാരി, കേന്ദ്രതിരഞ്ഞെടുപ്പു നിരീക്ഷകന്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും ഇതു ബാധകമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എംജിരാജമാണിക്യം പറഞ്ഞു.

പൊലീസ് നിരീക്ഷണം ശക്തം

14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പ്രതേ്യക സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2011ല്‍ എട്ടു കേന്ദ്രങ്ങളിലായാണ് 14 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം നിശ്ചയിച്ചിരുന്നത്. സുരക്ഷയും കൂടുതല്‍ സൗകര്യവും മാനിച്ച് ഇക്കുറി 11 കേന്ദ്രങ്ങളിലായാണ് 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയത്. ഫലപ്രഖ്യാപനത്തെതുടര്‍ന്ന് ആഹ്ലാദപ്രകടനങ്ങളും ജാഥകളും മറ്റും സം ഘര്‍ഷഭരിതമാകാതെ നോക്കാന്‍ പോലീസ് പ്രതേ്യക ജാഗ്രത പുലര്‍ത്തും.വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമസമാധാനപാലനത്തിനും മറ്റുമായി 3000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 

ഫോട്ടോയും വീഡിയോയും അമിതമാകരുത്

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാസ് അനുവദിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോട്ടോ എടുക്കാന്‍ അനുമതിയുണ്ടാകും. എന്നാല്‍ മിനിറ്റുകള്‍ നീളുന്ന തരത്തില്‍ വീഡിയോഗ്രാഫിയോ ഫോട്ടോഗ്രാഫിയോ അനുവദിക്കില്ല. ഇക്കാര്യത്തില്‍ വരണാധികാരി നിഷ്‌കര്‍ഷിക്കുന്ന സ്ഥലത്തിനപ്പുറത്തേക്ക് പോകാനാവില്ല. വോട്ടെണ്ണല്‍ പ്രക്രിയ വിശദമാക്കുന്ന തരത്തിലോ വോട്ടിങ് യന്ത്രത്തിലെ സംഖ്യ ദൃശ്യമാകുന്ന തരത്തിലോ ഫോട്ടോഗ്രാഫിയോ വീഡിയോഗ്രാഫിയോ അനുവദിക്കില്ല.

വോെട്ടണ്ണല്‍ കേന്ദ്രങ്ങള്‍ 

(74) പെരുമ്പാവൂര്‍ -ജിഎച്ച്എസ്എസ്, പെരുമ്പാവൂര്‍, 
(75) അങ്കമാലി - യുസി കോളേജ്, 
(76) ആലുവ- ആലുവ യുസി കോളേജ്, 
(77) കളമശേരി- ശ്രീനാരായണ എച്ച്എസ്, പുല്ലംകുളം, 
(78) പറവൂര്‍-ശ്രീനാരായണ എച്ച്എസ്, പുല്ലംകുളം, 
(79) വൈപ്പിന്‍-ടൗണ്‍ഹാള്‍, മട്ടാഞ്ചേരി, 
(80) കൊച്ചി- ടൗണ്‍ഹാള്‍, മട്ടാഞ്ചേരി, 
(81) തൃപ്പൂണിത്തുറ- മഹാരാജാസ് കോളേജ്, 
(82) എറണാകുളം- എസ്ആര്‍വിഎച്ച്എസ്, 
(83) തൃക്കാക്കര- ഗവ.ഗേള്‍സ് യുപി, എറണാകുളം. 
(84) കുത്തുനാട്- ആശ്രമം എച്ച്എസ്എസ്, പെരുമ്പാവൂര്‍, 
(85) പിറവം- നിര്‍മ്മല ജൂനിയര്‍ സ്‌കൂള്‍, മുവാറ്റുപുഴ, 
(86) മുവാറ്റുപുഴ - നിര്‍മ്മല എച്ച്എസ്, മുവാറ്റുപുഴ, 
(87) കോതമംഗലം- എംഎ കോളേജ്. 

വോട്ടര്‍മാര്‍ മണ്ഡലം തലത്തില്‍

പെരുമ്പാവൂര്‍- 1,72,897 (സ്ത്രീ87171, പുരുഷന്‍85726), 
അങ്കമാലി -1,63,530 (സ്ത്രീ82211, പുരുഷന്‍81319), 
ആലുവ -1,76,344 (സ്ത്രീ89781, പുരുഷന്‍86563), 
കളമശ്ശേരി- 1,90,374 (സ്ത്രീ98076, പുരുഷന്‍92298), 
പറവൂര്‍ -1,91,015 (സ്ത്രീ98864, പുരുഷന്‍92151), 
വൈപ്പിന്‍- 1,64,055 (സ്ത്രീ84343, പുരുഷന്‍79712), 
കൊച്ചി -1,71,215 (സ്ത്രീ87895, പുരുഷന്‍83320), 
തൃപ്പൂണിത്തുറ- 1,98,003 (സ്ത്രീ102185, പുരുഷന്‍95818), 
തൃക്കാക്കര -1,81,025 (സ്ത്രീ93358, പുരുഷന്‍87666), 
കുന്നത്തുനാട്- 1,72,383 (സ്ത്രീ87423, പുരുഷന്‍84960), 
മൂവാറ്റുപുഴ - 1,77,765 (സ്ത്രീ89627, പുരുഷന്‍88138), 
കോതമംഗലം -1,59,374 (സ്ത്രീ79706, പുരുഷന്‍79668). 

2016 പോളിങ് ശതമാനം-ജില്ല 79.39

പെരുമ്പാവൂര്‍- 83.80 %.ആണ്‍-72932 പെണ്‍-71964. ആകെ 144896 
അങ്കമാലി -82.85%.ആണ്‍67419 പെണ്‍68062.ആകെ 135481
ആലുവ -82.97 ആണ്‍72291,പെണ്‍74019 ആകെ 146310
കളമശേരി- 81.24.ആണ്‍76304, പെണ്‍78358.ആകെ 154662
പറവൂര്‍ -83.40- ആണ്‍-77474, പെണ്‍-81831. ആകെ 159305
വൈപ്പിന്‍- 79.43%. ആണ്‍64944, പെണ്‍65371.ആകെ 130315. 
കൊച്ചി- 72.09%. ആണ്‍62562, പെണ്‍60869.ആകെ 123431. 
തൃപ്പൂണിത്തുറ- 76.20 ആണ്‍76108, പെണ്‍74761.ആകെ 150869.
എറണാകുളം- 72%. ആണ്‍55395, പെണ്‍55372.ആകെ 110767. 
തൃക്കാക്കര-  74.47%. ആണ്‍67421,പെണ്‍67389. ആകെ 134810 
കുന്നത്തുനാട്- 85.36%. ആണ്‍73344, പെണ്‍73798.ആകെ 147142 
പിറവം -80.40% ആണ്‍ 79337, പെണ്‍81181 ആകെ 160518.
മൂവാറ്റുപുഴ -79.04% ആണ്‍71762, പെണ്‍68708 ആകെ 140470. 
കോതമംഗലം -77.38%. ആണ്‍ 63063, പെണ്‍ 60253 ആകെ 123316.
Attachments area

Tuesday, May 17, 2016

കന്നിവോട്ടിന്റെ ആഹ്ലാദത്തില്‍ നമിത

കന്നിവോട്ടിന്റെ ആഹ്ലാദത്തില്‍ നമിത

കൊച്ചി: കന്നിവോട്ട് ചെയ്തതിന്റെ ആഹ്ലാദത്തിലാണ് രാഷ്ട്രമീമാംസ ബിരുദവിദ്യാര്‍ഥിയായ നമിത സൂസന്‍ ചാലി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഇപ്പോള്‍ സെമസ്റ്റര്‍ അവധിയായതിനാലാണ് നാട്ടിലെത്തിയത്. ആദ്യവോട്ട് കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ആശ്വാസവും ആഹ്ലാദവും അനുഭവപ്പെട്ടതായി നമിത പറയുന്നു. നേരത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടായിരുന്നെങ്കിലും നിയമസഭയിലേക്കുള്ള കന്നിവോട്ടിന്റെ പ്രാധാന്യം നമിത മിച്ചുവയ്ക്കുന്നില്ല. അച്ഛന്‍ ജസ്റ്റിസ് ഷാജി പി.ചാലിക്കും അമ്മയ്ക്കുമൊപ്പമാണ് എസ്.ആര്‍.വി. സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്. ആദ്യകാല തിരഞ്ഞെടുപ്പുമുതലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനവും വിശദമായി കണ്ടാണ് ഈ രാഷ്ട്രമീമാംസ വിദ്യാര്‍ഥി മടങ്ങിയത്. 

വെണ്‍ബയ്ക്ക് ഇത് കളിയിടം
അച്ഛനും അമ്മയ്ക്കും വോട്ടിടം

കൊച്ചി : വെണ്‍ബ രജനീഷിനിത് പുതുമയുള്ള വോട്ടെടുപ്പുകാലമായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം വോട്ടെടുപ്പിനു പോകുമ്പോഴെല്ലാം അച്ഛന്റെ ഒക്കത്തിരുന്ന് കാഴ്ചകള്‍ കണ്ടവള്‍. ഇക്കുറി സ്ഥിതിയാകെ മാറി. അച്ഛനും അമ്മയും വോട്ടുചെയ്തുവരുംവരെ കളിപ്പാട്ടങ്ങള്‍ക്കും മറ്റും ഒപ്പം കൂടാന്‍ വെണ്‍ബയ്ക്കും അവസരമായി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നിര്‍ദേശപ്രകാരം ഒരുക്കിയ മാതൃകപോളിങ് ബൂത്തുകളിലൊന്നായ എസ്.ആര്‍.വി.സ്‌കൂളിലെ ബൂത്തിലാണ് വെണ്‍ബയ്ക്ക് ഈ സൗകര്യങ്ങള്‍ ലഭിച്ചത്. അച്ഛന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യമാണെങ്കില്‍ അമ്മ വിജിലന്‍സ് എസ്.പി. നിശാന്തിനി. ഇരുവരുടെയും തിരക്കുകള്‍ക്കിടയില്‍ വെണ്‍ബയ്ക്ക് വീണുകിട്ടിയ സ്വര്‍ഗമായിരുന്നിത്. 
വോട്ടുചെയ്യാനെത്തിയ ഇരുവര്‍ക്കും ഒപ്പമെത്തിയ വെണ്‍ബ കളിസ്ഥലത്ത് ഇരിക്കാന്‍ ആദ്യം മടികാണിച്ചെങ്കിലും പതുക്കെ അതുമായി സമരസപ്പെടുകയായിരുന്നു. കളിയുപകരണങ്ങളും മറ്റുമെടുത്തെങ്കിലും താമസിയാതെ ചിത്രരചനയിലേക്കു തിരിഞ്ഞു. ഈസമയത്ത് അമ്മയുടെ ശ്രദ്ധയും അവള്‍ക്കൊപ്പമായിരുന്നു. പിന്നീട് കളക്ടര്‍ വോട്ടുരേഖപ്പെടുത്തിയതിനുശേഷമാണ് എസ്.പി.ക്ക് വോട്ടുചെയ്യാനായത്. 
കുട്ടികള്‍ക്കു കളിസ്ഥലവും മുതിര്‍ന്നവര്‍ക്ക് വോട്ടുകേന്ദ്രവുമായി നഗരത്തിലെ പോളിങ് ബൂത്ത് ശ്രദ്ധേയമായിരുന്നു. എസ്.ആര്‍.വി. എല്‍.പി.സ്‌കൂളിലെ പോളിങ് ബൂത്തിലാണ് ഈ മാതൃക പോളിങ് കേന്ദ്രം. മറ്റു ബൂത്തുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മുതിര്‍ന്നവര്‍ക്കൊപ്പമെത്തുന്ന കുട്ടികള്‍ക്ക് കളിക്കാന്‍ പ്രത്യേക മുറിയാണിവിടെ സജ്ജമാക്കിയത്. ഇതില്‍ വിവിധതരം കളിയുപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചങ്ങാടിയിലെ രക്ഷ സ്‌പെഷല്‍ സ്‌കൂളിന്റെ സഹായത്തോടെ അവരുടെ ഉപകരണങ്ങളുമായാണ് ഇവിടെ ഈ ഏകദിന കളിസ്ഥലം ഒരുക്കിയത്. ഇവിടെ കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായ രാഗിണിയുടെ നേതൃത്വത്തില്‍ അധ്യാപക പരിശീലനം നേടുന്ന മീര, ഷിന്‍സി എന്നിവരായിരുന്നു കളിസ്ഥലത്തെ സഹായികളായി കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. രക്ഷയുടെ സെക്രട്ടറി രാഗിണിയുടെ പൂര്‍ണസഹകരണവും ഇവര്‍ക്കു ലഭ്യമായി. വൈകുന്നേരം വരെ പ്രവര്‍ത്തിച്ച കളിസ്ഥലത്ത് ഇരുപത്തഞ്ചിലേറെ കുട്ടികളെത്തിയിരുന്നു.
1951 തിരഞ്ഞെടുപ്പ് മുതലുള്ള സവിശേഷമായ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രത്യേക ചിത്രപ്രദര്‍ശനവും ഈ മാതൃക ബൂത്തിലുണ്ട്. ബൂത്തില്‍ പ്രവേശിക്കുന്നയിടം മുതല്‍ ഏതൊക്കെ ഭാഗത്തേക്കാണ് പോകേണ്ടതെന്ന ദിശാസൂചകങ്ങള്‍, കുടിവെള്ളത്തിന് പ്രത്യേക സംവിധാനം, ടോയ്‌ലറ്റുകള്‍, സര്‍വസജ്ജമായ ആശുപത്രി സംവിധാനം  തുടങ്ങി പോളിങ് ബൂത്തില്‍ ഇതുവരെ കാണാത്ത സംവിധാനങ്ങളാണ് ഇവിടെയുള്ളത്. മുതിര്‍ന്നവര്‍ ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക ഇരിപ്പടവും സംവിധാനം ചെയ്തിരുന്നു. കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ അനില്‍ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാതൃകബൂത്ത് സജ്ജമാക്കിയത്. ജില്ലയിലെ തന്നെ മികച്ച മാതൃക ബൂത്തുകളിലൊന്നായി ഇത് മാറി.









1. രാധാ വാരസ്യാര്‍ - തൃപ്പൂണിത്തുറ നിയോജക മണ്ഡലം ബൂത്ത് നമ്പര്‍ 37 തൊണ്ടൂര്‍ കെ.എം എല്‍ .പി സ്‌കൂള്‍ 
2. കന്നിവോട്ടര്‍മാര്‍ - ബൂത്ത് നമ്പര്‍ 39 തൃപ്പൂണിത്തുറ നിയോജക മണ്ഡലം തൊണ്ടൂര്‍ കെ.എം എല്‍ .പി സ്‌കൂള്‍ 
3. വൈകല്യം മറന്ന് മഹേഷ് - ബൂത്ത് നമ്പര്‍ 41 തൃപ്പൂണിത്തുറ നിയോജകമണ്ഡലം പോട്ടയില്‍ നഴ്‌സറി സ്‌കൂള്‍

രാവിലെ മുതല്‍ ബൂത്തുകളില്‍ നീണ്ട നിര

മഴയിലും പതറാതെ എറണാകുളം







കൊച്ചി:എറണാകുളം ജില്ല ഇക്കുറി പതിവു തെറ്റിച്ചു.മഴയിലും പതറാതെ ജനങ്ങള്‍ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിതുടങ്ങിയതോടെ അക്ഷരാര്‍ഥത്തില്‍ ജനാധിപത്യത്തിന്റെ ഉല്‍സവമായി രംഗം കൊഴുത്തു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാതൃക പോളിങ് ബൂത്തുകളും വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകളും ഈ ഉല്‍സവത്തെ കൂടുതല്‍ ജനകീയമാക്കിയെന്നുവേണം പറയാന്‍. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി മികച്ച പോളിങ് ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിന്റെ അന്തിമകണക്കുകള്‍ വ്യക്തമായില്ലെങ്കിലും സൂചനകള്‍ ആ വഴിക്കാണ്. 
ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള രാമന്‍തുരുത്തിലെ താല്‍ക്കാലിക ഷെഡിലെ ബൂത്തില്‍ രണ്ട് വോട്ടര്‍മാരേയും കാത്ത് ജീവനക്കാര്‍ വൈകീട്ട് ആറു വരെയിരുന്നു.  ആകെയുള്ള 19 വോട്ടര്‍മാരില്‍ 10പേരും ഒരുമണിക്കുമുമ്പേ വോട്ടു ചെയ്തിരുന്നു.
പോളിങ് മന്ദഗതിയിലായ എറണാകുളത്തെ 67,68 ബൂത്തുകളില്‍ കണയന്നൂര്‍ ദഹസില്‍ദാരെത്തി സ്ഥിതി വിലയിരുത്തി. 67ല്‍ 1400 വോട്ടര്‍മാരില്‍ 510 പേര്‍ ഇതിനകം വോട്ടുചെയ്തിരുന്നു. നടപടിക്രമം വേഗത്തിലാക്കാന്‍ പ്രിസൈഡിങ് ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. 
പറവൂര്‍ മണ്ഡലത്തിലെ കൈതാരംഗവ.വി.എച്ച്.എസിലെ രണ്ടു ബൂത്തിലും വനിതവോട്ടര്‍മാരുടെ നീണ്ടനിര കാണാമായിരുന്നു. കളമശേരി മണ്ഡലത്തിലെ ഈസ്‌റ്റേണ്‍ എം.ഇ.എസ്. സ്‌കൂളിലെ 97,100 ബൂത്തുകളില്‍ വൈകീട്ട് മൂന്നുമണിയോടെ ഭൂരിഭാഗം വോട്ടുകളും പോള്‍ചെയ്തിരുന്നു.
പൊതുവെ സമാധാനപരമായ അന്തരീക്ഷത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈകീട്ട് അഞ്ചുമണിയോടെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി 71.81 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇക്കുറി ആറു മണിവരെയ വോട്ടിങ് സമയം ഉണ്ടായിരുന്നതിനാല്‍ അവസാനപോളിങ് ശതമാനം 80ന് അടുത്തെത്തുമെന്നാണ് കരുതുന്നത്. 

2011ല്‍ പോളിങ് ശതമാനം 77.63
ഇക്കുറിയത് 79.39 ആയി ഉയര്‍ന്നു

കൊച്ചി: 2011ല്‍ ജില്ലയിലെ ആകെ പോളിങ് ശതമാനം 77.63 ആയിരുന്നു.എന്നാലിക്കുറിയത് 79.39 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞു. പ്രിസൈഡിങ് ഓഫീസര്‍മാരുടെ ഡയറി പരിശോധന പൂര്‍ത്തിയാകുന്നതോടെ ഈ കണക്കില്‍ ഇനിയും വ്യത്യാസം വരും.
2011ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുള്ള ആദ്യനാലു ജില്ലകളില്‍ നാലാമതായിരുന്നു എറണാകുളം. 81.27 ശതമാനത്തോടെ  കോഴിക്കോട് ജില്ലയായിരുന്നു അന്ന് മുന്നില്‍. 80.66 ശതമാനത്തോടെ കണ്ണൂര്‍ രണ്ടാമതും 79.11 ശതമാനത്തോടെ ആലപ്പുഴ ജില്ലയുമാണ് എറണാകുളത്തിന് മുന്നിലുണ്ടായിരുന്നത്. 

ഉയര്‍ന്ന പോളിങ് കുന്നത്തുനാട്ടില്‍
കുറവ് എറണാകുളത്ത്

കൊച്ചി: പ്രാഥമിക ശതമാനക്കണക്ക് വന്ന മണ്ഡലങ്ങളിലെല്ലാം 2011ലേതിനേക്കാള്‍ പോളിങ് ശതമാനം കൂടിയിട്ടുണ്ട്. 2011ല്‍ പോളിങ് ശതമാനം 81.13 ആയിരുന്ന പെരുമ്പാവൂരില്‍ ഇക്കുറിയത് 83.80 ആയി. അങ്കമാലിയില്‍ 82.84 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണയിത് 81.24 ശതമാനമായിരുന്നു. ആലുവയില്‍ 2011നെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ട്. അന്ന് 80.25 ആയിരുന്നത് ഇക്കുറി 82.97 ആയി. 
കളമശേരിയില്‍ 81.24 ശതമാനമാണ് പോളിങ്. 2011ലിത് 79.55 ശതമാനമായിരുന്നു. പറവൂരില്‍ 83.43 ശതമാനമാണ് പോളിങ്.  വൈപ്പിനില്‍ ഇക്കുറി പോളിങ് ശതമാനം 79.43 ആയിട്ടുണ്ട്. കഴിഞ്ഞതവണത്തേക്കാള്‍ അല്‍പ്പം കൂടി. 2011ല്‍ ഇവിടെ 79.26 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ ജില്ലയില്‍ ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ കൊച്ചിയില്‍ ഇക്കുറി നല്ലമാറ്റമാണുണ്ടായിട്ടുള്ളത്. 2011ല്‍ പോളിങ് ശതമാനം 66.91 ആയിരുന്നത് ഇക്കുറി 72.09 ആയി ഉയര്‍ന്നു.
തൃപ്പൂണിത്തുറയില്‍ 76.20 പോളിങാണ് രേഖപ്പെടുത്തിയത്. 2011ല്‍ ഇത് 76.25 ആയിരുന്നു. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ നേരിയ കുറവുണ്ട്. എറണാകുളത്തും പോളിങ് ശതമാനം ഭേദപ്പെട്ടു. കഴിഞ്ഞതവണ 71.64 ആയിരുന്നത് ഇക്കുറി 72 ശതമാനമായിട്ടുണ്ട്. തൃക്കാക്കരയില്‍ 2011ല്‍ 73.62 ശതമാനമായിരുന്ന പോളിങ് ശതമാനം ഇക്കുറി 74.47 ആയി ഉയര്‍ന്നു. 
കുന്നത്തുനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടുശതമാനത്തോളം വോട്ടാണ് കൂടുതലായി രേഖപ്പെടുതത്തിയത്. 2011ല്‍ 83.36 ശതമാനമായിരുന്ന പോളിങ് ശതമാനം ഇക്കുറി 85.36 ആയി. പിറവത്ത് പോളിങ് കഴിഞ്ഞതവണ 79.08 ആയിരുന്നത് ഇക്കുറി 80.40 ശതമാനമായി ഉയര്‍ന്നു. മൂവാറ്റുപുഴയിലും മികച്ച പോളിങാണ് നടന്നത്. 79.04 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞതവണയിത് 75.03 ആയിരുന്നു. കഴിഞ്ഞതവണ 74.12 പോളിങ് ശതമാനം രേഖപ്പെടുത്തിയ കോതമംഗലത്ത് മൂന്നുശതമാനത്തിലേറെ വോട്ടുകളാണ് ഇക്കുറി കൂടുതലായി പോള്‍ ചെയ്തത്. ഇക്കുറി പോളിങ് ശതമാനം 77.38 ആയാണ് ഉയര്‍ന്നത്. 

ജില്ലയില്‍ പോളിംഗ് കൂട്ടിയത് സ്വീപ്പ്: ജില്ല കളക്ടര്‍

 കൊച്ചി: സംസ്ഥാനത്ത് മറ്റു ജില്ലകളെ അപേക്ഷിച്ച് എറണാകുളം ജില്ലയില്‍ ഇക്കുറി പോളിംഗ് ശതമാനം ഉയര്‍ന്നതിനു പിന്നില്‍ ഫലപ്രദമായി നടത്തിയ വോട്ടര്‍ ബോധവത്കരണ(സ്വീപ്പ്)മാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം പറഞ്ഞു. പലവിധത്തിലുള്ള ബോധവത്കരണ നടപടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ കഴിഞ്ഞു. ഈ പരിപാടികള്‍ക്കെല്ലാം വലിയ ജനപിന്തുണയാണു ലഭിച്ചത്. ഏറ്റവും പ്രധാനപ്പെട്ടത് ജില്ലാ കളക്ടര്‍ പുത്തന്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് കത്തെഴുതി എന്നതാണ്. ജനാധിപത്യ സംവിധാനത്തില്‍ വോട്ടെടുപ്പിന്റെ പ്രധാന്യം വിളിച്ചോതി സ്വന്തം കൈപ്പടയിലാണ് കളക്ടര്‍ കത്ത് എഴുതിയത്. ജില്ലയിലെ 50,000 പുത്തന്‍ വോട്ടര്‍മാര്‍ക്ക് ഈ കത്ത് ലഭിച്ചു. പലരും ഇതിന് നന്ദി പറഞ്ഞ് തനിക്ക് മറുപടി അയച്ചുതന്നതായി അദ്ദേഹം പറഞ്ഞു. കത്ത് ലഭിച്ച പുത്തന്‍വോട്ടര്‍മാര്‍ ഇതിന് സൂക്ഷിച്ചുവയ്ക്കുമെന്ന് ഉറപ്പാണ്. 
 തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് ആവിഷ്‌കരിച്ച വോട്ട് സന്ദേശ ബോധവത്കരണ പരിപാടിയായ വോട്ടുവണ്ടി പ്രദര്‍ശന യൂണിറ്റ് ജില്ലയുടെ മുക്കിലും മൂലയിലും പര്യടനം നടത്തി. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് യന്ത്രവും ഒക്കെ ചേര്‍ത്ത് ഒരു പോളിംഗ് ബൂത്ത് തന്നെയാണു പ്രദര്‍ശന വാഹനത്തില്‍ ഒരുക്കിയിരുന്നത്. പ്രായഭേദമന്യേ ജനങ്ങള്‍ ഈ വാഹനത്തില്‍ തങ്ങളുടെ വോട്ടവകാശം പരീക്ഷിക്കുകയും ചെയ്തു. പ്രത്യേകിച്ചും പുത്തന്‍വോട്ടര്‍മാര്‍ക്ക് ഏറെ കൗതുകവും വിജ്ഞാനവും പകര്‍ന്നു. 
 ഇതു കൂടാതെ പോസ്റ്ററുകളും സ്റ്റിക്കറുകളുമൊക്കെ തയാറാക്കി വിതരണം ചെയ്തിരുന്നു. കുട്ടിപ്പോലീസംഗങ്ങളുടെ പരിശീലന പരിപാടിയില്‍ അവരെക്കൊണ്ട്  വീട്ടുകാരെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. പിന്നീട് എറണാകുളം നഗരത്തില്‍ പൊതുജനങ്ങളെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സംഘടിപ്പിച്ച് തെരുവുത്‌സവം എന്ന പേരില്‍ വോട്ട് ബോധവത്കരണ റാലിയും നടത്തി. 
 വോട്ടിംഗ് ശതമാനത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഈ വര്‍ധന വളരെ അഭിമാനാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഭാവിയില്‍ ഇതില്‍ക്കൂടുതല്‍ പേര്‍ ജനാധിപത്യത്തില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.   


നോര്‍ത്ത് പോഞ്ഞാശേരി എല്‍.പി. സ്‌കൂള്‍ ബൂത്ത് നമ്പര്‍ 140;
ജില്ലയില്‍ ഏറ്റവുംകൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത്

പെരുമ്പാവൂര്‍:  പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയിലുള്‍പ്പെടുന്ന നോര്‍ത്ത് പോഞ്ഞാശേരി എല്‍.പി സ്‌കൂളിലെ 140-ാം നമ്പര്‍ ബൂത്താണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്‍പ്പെടുന്ന ബൂത്ത്. 104, 104അ, ,105 ബൂത്തുകളുള്‍പ്പെടുന്ന നോര്‍ത്ത് പോഞ്ഞാശേരി എല്‍.പി. സ്‌കൂളിലെ 104ാം നമ്പര്‍ ബൂത്തില്‍മാത്രം 1925 പേര്‍ക്കാണ് സമ്മതിദാനാവകാശമുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 എന്ന ഒരു ബൂത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാല്‍ ആളുകളുടെ തിരക്കൊഴിവാക്കാന്‍ വേണ്ടിയാണ് 104, 104എ എന്നിങ്ങനെ രണ്ടു ബൂത്തുകളായി വേര്‍തിരിക്കുകയായിരുന്നു. 
ഉച്ചയ്ക്ക് ഒരുമണിവരെ 270 പുരുഷന്മാരും 290 സ്ത്രീകളുമുള്‍പ്പെടെ 560 പേരാണ് ഈ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ പെയ്ത മഴ സമ്മതിദായകരെ ചെറുതായി വലച്ചെങ്കിലും ഉച്ചവരെ പോളിങ്ങ് സ്‌റ്റേഷനില്‍ പൊതുവെ തിരക്കനുഭവപ്പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.104ാം നമ്പര്‍ ബൂത്തില്‍ ഒരു പ്രിസൈഡിങ്ങ് ഓഫീസറും നാല് പോളിങ്ങ് ഉദ്യോഗസ്ഥരും 104അ, 105 ബൂത്തുകളില്‍ ഒരു പ്രിസൈഡിങ്ങ് ഓഫീസറും മൂന്നുവിതം പോളിങ്ങ് ഉദ്യോഗസ്ഥരുമാണുണ്ടായത്.കൂടാതെ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരും ഇവരുടെ സഹായത്തിനായുണ്ടായിരുന്നു.

സമ്മതിദാനം വിനിയോഗിച്ച് 
രഞ്ജിനി ദാമ്പത്യത്തിലേക്ക്

കുമ്പളം:  തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ കുമ്പളം ആര്‍പിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 74ാം നമ്പര്‍ ബൂത്തിലേക്കാണ് താലികെട്ട് കഴിഞ്ഞ് രഞ്ജിനി വലതുകാല്‍വച്ച് കയറിയത്.വരനുമായാണ് വോട്ടുചെയ്യാന്‍ എത്തിയത്.കന്നിവോട്ട് ചെയ്തതിന്റെയും സുമംഗലിയായതിന്റെയും സന്തോഷത്തിലായിരുന്നു രഞ്ജിനി.ഈ ബൂത്തില്‍ ആകെ 755 വോട്ടര്‍മാരാണുള്ളത്. 2 മണിവരെ 483പേര്‍ വോട്ട് രേഖപ്പെടുത്തി. ഈ സ്‌കൂളില്‍തന്നെ 72,73,74 എന്നിങ്ങനെ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. രാവിലെ പെയ്ത മഴ പോളിങ്ങ് മന്ദഗതിയിലാക്കിയിരുന്നെങ്കിലും ഉച്ചയോടെ പോളിങ്ങ് ശതമാനം വര്‍ദ്ധിച്ചു. 

പോളിങ് ശതമാനം-ജില്ല 79.39

പെരുമ്പാവൂര്‍ 83.80 %.ആണ്‍72932 പെണ്‍71964.ആകെ 144896
അങ്കമാലി 82.85%.ആണ്‍67419 പെണ്‍68062.ആകെ 135481
ആലുവ 82.97 ആണ്‍72291,പെണ്‍74019 ആകെ 146310
കളമശേരി81.24.ആണ്‍76304, പെണ്‍78358.ആകെ 154662
പറവൂര്‍ 83.40- ആണ്‍-77474, പെണ്‍-81831. ആകെ 159305
വൈപ്പിന്‍79.43%. ആണ്‍64944, പെണ്‍65371.ആകെ 130315. 
കൊച്ചി72.09%. ആണ്‍62562, പെണ്‍60869.ആകെ 123431. 
തൃപ്പൂണിത്തുറ 76.20 ആണ്‍76108, പെണ്‍74761.ആകെ 150869.
എറണാകുളം72%. ആണ്‍55395, പെണ്‍55372.ആകെ 110767. 
തൃക്കാക്കര 74.47%. ആണ്‍67421,പെണ്‍67389. ആകെ 134810 
കുന്നത്തുനാട് 85.36%. ആണ്‍73344, പെണ്‍73798.ആകെ 147142 
പിറവം 80.40. ആണ്‍ 79337, പെണ്‍81181 ആകെ 160518.
മൂവാറ്റുപുഴ79.04.ആണ്‍71762, പെണ്‍68708 ആകെ 140470. 
കോതമംഗലം 77.38%. ആണ്‍ 63063, പെണ്‍60253 ആകെ 123316.

ആദ്യം പൂര്‍ത്തിയായത് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

പോളിംഗ് സാമഗ്രികള്‍ സ്‌ട്രോംഗ് റൂമിലാക്കല്‍: ആദ്യം പൂര്‍ത്തിയായത് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 

കൊച്ചി: നഗരത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യം പോളിംഗ് സാമഗ്രികളുടെ സ്വീകരണം പൂര്‍ത്തീകരിച്ച് വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമിലാക്കി സീല്‍ ചെയ്തത്. 11.20ഓടെയാണ് ഇവിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. 

വരണാധികാരി ഗോപകുമാറിന്റെയും പൊതു നിരീക്ഷകനായ എഎം സിദ്ദിഖിന്റെയും സുരക്ഷാ ഉദ്യോസ്ഥരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം സീല്‍ ചെയ്തത്. തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിതരണ കേന്ദ്രമായ മഹാരാജാസിലും തുടര്‍ന്ന് എറണാകുളം മണ്ഡലത്തിലെ വിതരണ കേന്ദ്രമായ എസ്ആര്‍വി സ്‌കൂളിലും വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. 

വിവിധ നിയോജകമണ്ഡലങ്ങളിലെ വിതരണകേന്ദ്രങ്ങളിലെത്തിയ വോട്ടിങ് മെഷീനുകള്‍ അര്‍ധരാത്രിയോടെ സ്ട്രോങ് റൂമിലേക്കു മാറ്റി. 

ഇനിയെല്ലാം ഭദ്രം



ഇനിയെല്ലാം ഭദ്രം- പോളിംഗിനു ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമിന് സി ആര്‍ പി എഫിന്റെ കാവല്‍. ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍. എറണാകുളം


പോളിംഗിനു ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂം വരണാധികാരി സീല്‍ ചെയ്യുന്നു


വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസിലേക്ക്് പോളിംഗിനു ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ കൈമാറുന്നു


രാത്രി 11 മണിക്കും വോട്ടിംഗ് യന്ത്രം കൈമാറാന്‍ മഹാരാജാസിലേക്കെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍

Sunday, May 15, 2016

എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി: കളക്ടര്‍ അവധി നല്‍കിയില്ലെങ്കില്‍ അറസ്റ്റ്

ജില്ലയില്‍ ഏറ്റവും കുറവ് വോ'ര്‍മാര്‍ രാമന്‍തുരുത്തില്‍

കൊച്ചി: ജില്ലയില്‍ ഏറ്റവും കുറവ് വോ'ര്‍മാരുള്ളത് കൊച്ചി നിയോജകമണ്ഡലത്തിലെ രാമന്‍തുരുത്തില്‍. മണ്ഡലത്തിലെ രണ്ടാം ബൂത്തായ ഇവിടെ 19 വോ'ര്‍മാരാണുള്ളത്. താല്‍ക്കാലിക ഷെഡിലാണ് ഇവിടെ ബൂത്ത് സജ്ജമാക്കുക. ഏറ്റവും കൂടുതല്‍ വോ'ര്‍മാരുള്ളത് പെരുമ്പാവൂര്‍ മണ്ഡലത്തിലെ 104-ാം ബൂത്തായ നോര്‍ത്ത് പോഞ്ഞാശേരി എല്‍.പി.സ്‌കൂളിലാണ്. ഇവിടെ 1925 വോ'ര്‍മാരാണുള്ളത്. 
പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ഏറ്റവും കുറവ് വോ'ര്‍മാരുള്ള ബൂത്ത് പോങ്ങന്‍ചോട് കമ്യൂണിറ്റി ഹാളിലെ 50-ാം ബൂത്തിലാണ്. 218 വോ'ര്‍മാര്‍. അങ്കമാലി നിയോജകമണ്ഡലത്തില്‍ ഏറ്റവും കുറവ് വോ'ര്‍മാര്‍ വെറ്റിലപ്പാറ കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റിക്രിയേഷന്‍ ക്ലബിലെ 34-ാം ബൂത്തിലാണ്. 242 വോ'ര്‍മാരാണിവിടെ. 131-ാം ബൂത്തായ നടുവ'ം സെന്റ് ആന്റണീസ് ലോവര്‍ പ്രൈമറി സ്‌കൂളില്‍ 1594 വോ'ര്‍മാരുണ്ട്. 
ആലുവയില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ 69-ാം ബൂത്തില്‍ 373 വോ'ര്‍മാരും നൊച്ചിമയിലെ ഗവ.യു.പി.എസിലെ 133-ാം ബൂത്തില്‍ 1845 വോ'ര്‍മാരുമുണ്ട്. കളമശേരിയില്‍ എച്ച്.എം.ടി. ഹൈസ്‌കൂളിലെ 142-ാം ബൂത്തില്‍ 321 വോ'ര്‍മാരും കടുങ്ങല്ലൂര്‍ ഗവ.ഹൈസ്‌കൂളില്‍ 1786 വോ'ര്‍മാരുമാണുള്ളത്. 
പറവൂരില്‍ വലിയ പഴമ്പിള്ളിതുരുത്തിലെ ധര്‍മപോഷിണി സഭ എല്‍.പി.സ്‌കൂളിലെ 47-ാം ബൂത്തില്‍ 437 വോ'ര്‍മാരും കൂ'ുകാട് സാന്താക്രൂസ് ലോവര്‍ പ്രൈമറി സ്‌കൂളിലെ 58-ാം ബൂത്തില്‍ 1667 വോ'ര്‍മാരുമുണ്ട്. വൈപ്പിനില്‍ സെന്റ് സെബാസ്റ്റ്യന്‍ യു.പി.എസിലെ 105-ാം ബൂത്തില്‍ 516 വോ'ര്‍മാരാണുള്ളത്. ഭഗവതി വിലാസം ബി.ടി.സ്‌കൂളിലെ 52-ാം ബൂത്തില്‍ 1622 വോ'ര്‍മാരുമുണ്ട്. 
കൊച്ചിയില്‍ 29-ാം ബൂത്തായ എം.എ.എസ്.എസ്.എല്‍.പി.സ്‌കൂളില്‍ 1735 വോ'ര്‍മാരാണുള്ളത്. എറണാകുളത്ത് കൊറുങ്കോ'യിലെ അങ്കണവാടി കെ'ിടത്തിലെ 18-ാം ബൂത്തില്‍ 285 വോ'ര്‍മാരും എളമക്കര ഐ.ജി.എം. പ'ിക് സ്‌കൂളിലെ 37-ാം ബൂത്തില്‍ 1813 വോ'ര്‍മാരുമുണ്ട്. തൃക്കാക്കരയില്‍ പടമുഗള്‍ നസ്രത്തുല്‍ ഇസ്ലാം മദ്രസയിലെ 129-ാം ബൂത്തില്‍ 572 വോ'ര്‍മാരും കടവന്ത്രയിലെ സെന്റ്.ജോസഫ്‌സ് യു.പി.എസിലെ 98-ാം ബൂത്തില്‍ 1719 വോ'ര്‍മാരുമുണ്ട്. 
കുത്തുനാ'ിലെ വരിക്കോലി സാല്‍വേഷന്‍ ആര്‍മി കമ്യൂണിറ്റി ഹാളിലെ 152-ാം ബൂത്തില്‍ 28 വോ'ര്‍മാരും കണ്യാ'ുനിരപ്പ് ഗവ.ബേസിക് സ്‌കൂളിലെ 166-ാം ബൂത്തില്‍ 1658 വോ'ര്‍മാരുമുണ്ട്. പിറവത്ത് അരയങ്കാവ് എല്‍.പി.സ്‌കൂളിലെ 79-ാം ബൂത്തില്‍ 829 വോ'ര്‍മാരും കണയൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂളിലെ 19-ാം ബൂത്തില്‍ 1841 വോ'ര്‍മാരുമുണ്ട്. 
മൂവാറ്റുപുഴയില്‍ മണിയന്തടം ഡോ.ബി.ആര്‍.അംബേദ്കര്‍ കമ്യൂണിറ്റി ഹാളിലെ 89-ാം ബൂത്തില്‍ 613 ഉം വാഴപ്പിള്ളി ഗവ.ജൂനിയര്‍ ബേസിക് സ്‌കൂളിലെ 31-ാം ബൂത്തില്‍ 1915 വോ'ര്‍മാരുമുണ്ട്. കോതമംഗലത്ത് ഏറ്റവും കുറവ് വോ'ര്‍മാരുള്ളത് താളുകണ്ടത്തെ 28-ാം ബൂത്തിലാണ്. 96 പേരാണ് ഇവിടെ വോ'ര്‍മാരായുള്ളത്. ഏറ്റവും കൂടുതല്‍ 93-ാം ബൂത്തായ നെല്ലിക്കുഴി പഞ്ചായത്ത് യു.പി.എസിലാണ്. 1781 വോ'ര്‍മാരാണ് ഇവിടെയുള്ളത്.

നാളെ (തിങ്കള്‍) എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി: കളക്ടര്‍
അവധി നല്‍കിയില്ലെങ്കില്‍ അറസ്റ്റ്

കൊച്ചി: പോളിങ് ദിനമായ തിങ്കളാഴ്ച എല്ലാ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ശമ്പളത്തോടു കൂടിയ നിര്‍ബന്ധിത അവധിയായിരിക്കുമെ് ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം അറിയിച്ചു. അവധി നല്‍കാത്തത് സംബന്ധിച്ച പരാതികള്‍ അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. അവധി നല്‍കാത്ത സ്ഥാപന ഉടമകളെ അറസ്റ്റു ചെയ്യുമെും കളക്ടര്‍ വ്യക്തമാക്കി.





വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും
പോളിങ് തുടര്‍ച്ചയായി 11 മണിക്കൂര്‍ 

 കൊച്ചി: ജില്ലയിലെ 14 മണ്ഡലങ്ങളിലും ഇന്നു രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തുടര്‍ച്ചയായി 11 മണിക്കൂറാണ് ഇക്കുറി പോളിങ് സമയം. അവസാന സമയമായ വൈകീട്ട് ആറിന് നിരയിലുള്ള അവസാനത്തെയാള്‍ മുതല്‍ മുന്നിലേക്ക് പാസ് നല്‍കും. അവസാനത്തെയാള്‍ക്കും വോട്ടുചെയ്യാന്‍ അവസരമുണ്ടാകും. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് മോക്ക് പോള്‍ നടത്തും. അതതു പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഇതു പരിശോധിച്ച് തൃപ്തികരമാണെന്ന് സര്‍ട്ടിഫിക്കറ്റ് തയാറാക്കും.
27 അധിക ബൂത്തുകള്‍ ഉള്‍പ്പെടെ മൊത്തം 2054 ബൂത്തുകളാണുള്ളത്. ഇതില്‍ 255 പ്രശ്‌നബാധിത ബൂത്തുകളും ഉള്‍പ്പെടുന്നു. 141 ബൂത്തുകളില്‍ വെബ്കാമറ സംവിധാനത്തിലൂടെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കും. 
സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ നിശ്ചിത സമയത്ത് ഹാജരായിട്ടില്ലെങ്കില്‍ അക്കാര്യം പ്രിസൈഡിംഗ് ഓഫീസര്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറെ ഉടന്‍ അറിയിക്കണം. വോട്ടെടുപ്പിന് നിരീക്ഷിക്കുന്നത് എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയാല്‍ വോട്ടെടുപ്പ് തടസപ്പെടാതിരിക്കാന്‍  സെക്ടര്‍ ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമുള്ളിടത്ത് അരമണിക്കൂറിനുള്ളില്‍ വോട്ടെടുപ്പ് യന്ത്രം മാറ്റിവയ്ക്കാന്‍ നടപട സ്വീകരിക്കണം. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നാല്‍ ഉടന്‍ തന്നെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കി പരാതി പരിഹാരത്തിന് നടപടികള്‍ സ്വീകരിക്കണം. 
 ഓരോ ബൂത്തിലും പുരുഷ, സ്ത്രീ, ഭിന്നലിംഗക്കാരായ വോട്ടര്‍മാരുടെ എണ്ണം  സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടുമണിക്കൂര്‍ ഇടവിട്ട് റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കണം. ഏതെങ്കിലും തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ തത്‌സമയ നടപടിയും റിപ്പോര്‍ട്ടും അയയ്ക്കണം. വോട്ടെടുപ്പ് തീരുന്ന മുറയ്ക്ക് യന്ത്രങ്ങള്‍ മുദ്ര വയ്ക്കണം. യന്ത്രങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുകയും വേണം. പോലീസ് സഹായത്തോടെയാണു യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുന്നത്. 
 വോട്ടെടുപ്പ് സമാധാനപരമായിരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കുന്നതിനായി ജില്ലയില്‍ ഇന്ന് പൊതുഅവധിയും നല്‍കിയിരിക്കുകയാണ്. ഈ നിര്‍ദേശം ലംഘിക്കുന്ന തൊഴില്‍ സ്ഥാപന ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം അറിയിച്ചിട്ടുണ്ട്. 
 ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ഉള്‍പ്പെടെ ഉണ്ടായിരിക്കും. നടക്കാന്‍ കഴിയാത്തവര്‍ക്കായി വീല്‍ചെയറും ഒരുക്കിയിട്ടുണ്ട്. വളണ്ടിയര്‍മാര്‍ ഇവരെ വോട്ടുചെയ്യിച്ച ശേഷം വാഹനത്തില്‍ കയറാന്‍ സഹായിക്കും. പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ ഫോണ്‍ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.
 14 നിയോജക മണ്ഡലങ്ങളിലായി മൊത്തം 24,71,515 വോട്ടര്‍മാരാണുള്ളത്. പെരുമ്പാവൂര്‍ 172897, അങ്കമാലി163530, ആലുവ176344, കളമശേരി 190374, പറവൂര്‍ 191015, വൈപ്പിന്‍164055, കൊച്ചി171215, തൃപ്പൂണിത്തുറ198003, എറണാകുളം153884, തൃക്കാക്കര181025, കുന്നത്തുനാട് 172383, പിറവം199651, മുവാറ്റുപുഴ177765, കോതമംഗലം 159374. ആകെ 12,09314 പുരുഷന്‍മാരും 1262200 സ്ത്രീകളും വോട്ടര്‍മാരായുണ്ട്. ഒരു ഭിന്നലിംഗ വോട്ടറുമുണ്ട്. 
 ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കൊച്ചി മണ്ഡലത്തിലെ രാമന്‍തുരുത്തിലാണ്. രണ്ടാംബൂത്തായ ഇവിടെ 19 വോട്ടര്‍മാര്‍ മാത്രമേയുള്ളൂ. ഏറ്റവും കൂടുതലുള്ളത് പെരുമ്പാവൂര്‍ മണ്ഡലത്തിലെ 104ാം ബൂത്ത് ആയ നോര്‍ത്ത് പോഞ്ഞാശേരി എല്‍പി സ്‌കൂളിലാണ് 1925. 
Attachments area